ലാഗോസ്: നൈജീരിയയിലെ ഖനിയിൽ വിഷവാതകം ശ്വസിച്ച് 37 തൊഴിലാളികൾ മരിച്ചു. 26 പേരെ ആശുപത്രിയിലാക്കി.
കംപാനി സുരാക് എന്ന പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം. വായുസഞ്ചാരം കുറഞ്ഞ ഖനിക്കുള്ളിൽ കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ പെട്ടെന്നുണ്ടായതാണു ദുരന്തത്തിനു കാരണമായത്.